Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Children

Kottayam

പാ​ലാ സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് സ്കൂ​ളി​ന് അ​ക്ഷ​രോ​പ​ഹാ​ര​വു​മാ​യി മൂ​ന്ന് കു​ട്ടി​ക​ള്‍

പാ​ലാ: സെന്‍റ് ​മേ​രീ​സ് ഗേ​ള്‍​സ് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ഈ ​വ​ര്‍​ഷ​ത്തെ വാ​യ​ന​ദി​നം ഇ​ത്തി​രി പ്ര​ത്യേ​ക​ത​യു​ള്ള​താ​ണ്. ഇ​ഷ്ട​പ്പെ​ട്ട എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ള്‍ തേ​ടി ലൈ​ബ്ര​റി​യി​ല്‍ എ​ത്തു​മ്പോ​ള്‍ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട മൂ​ന്ന് കൂ​ട്ടു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ള്‍ കൂ​ടി ലൈ​ബ്ര​റി​യി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലും അ​ഭി​മാ​ന​ത്തി​ലു​മാ​ണ​വ​ര്‍. സ്‌​കൂ​ളി​ലെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശ്രീ​ന​ന്ദ​ന ഷാ​ജി, മ​രി​യ റോ​സ് സി​ബി, അ​ന​ന്യ അ​നീ​ഷ് എ​ന്നി​വ​രു​ടെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മൂ​ന്ന് ക​വി​താ സ​മാ​ഹാ​ര​ങ്ങ​ളാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​ത്.

കാ​വ്യ​സു​ര​ഭി, നി​ലാ​വി​ന്‍റെ ചി​റ​കു​ക​ള്‍, നി​ഴ​ല്‍​പ്പൂ​ക്ക​ള്‍ എ​ന്നീ സ​മാ​ഹാ​ര​ങ്ങ​ളി​ല്‍ പ്ര​കൃ​തി​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും അ​റി​വി​ട​ങ്ങ​ളു​ടെ​യും വ​ര്‍​ത്ത​മാ​ന​കാ​ല യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളെ​യും ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്നു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, പാ​ലാ ഡി​ഇ​ഒ സി. ​സ​ത്യ​പാ​ല​ന്‍, രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍, ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, സി​സ്റ്റ​ര്‍ ലി​സ്ബി​ന്‍ പു​ത്ത​ന്‍​പു​ര എ​ഫ്‌​സി​സി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്. മ​ല​യാ​ളം അ​ധ്യാ​പി​ക​യും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ പ്രി​യ കെ. ​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​വി​താ സ​മാ​ഹാ​ര​ങ്ങ​ള്‍ ത​യാ​റാ​ക്ക​പ്പെ​ട്ട​ത്.

കാ​വ്യ​ര​ച​ന​യി​ല്‍ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച സ​ര്‍​ഗ​സാ​ഹി​തി ക്ല​ബ്ബി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ മൂ​വ​രും എ​ഴു​ത്തി​ന്‍റെ വ​ഴി​യി​ലെ​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് ശേ​ഖ​രി​ച്ച ഒ​ട്ടേ​റെ ക​വി​ത​ക​ളി​ല്‍​നി​ന്ന് ഏ​റ്റ​വു​മ​ധി​കം മൗ​ലി​ക ഭം​ഗി​യു​ള്ള​വ ക​ണ്ടെ​ത്തു​ക​യും തു​ട​ര്‍​ന്ന് അ​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം ന​ൽ​കി നി​ശ്ചി​ത വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ക​വി​താ സ​മാ​ഹാ​രം ത​യാ​റാ​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. 23 ക​വി​ത​ക​ളാ​ണ് ഒ​രു സ​മാ​ഹാ​ര​ത്തി​ലു​ള്ള​ത്. വി​ദ്യാ​ല​യ​സ്മ​ര​ണ​ക​ള്‍, ബാ​ല്യ​കാ​ല​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും കൗ​തു​ക​ങ്ങ​ളും, മാ​ഞ്ഞു​പോ​കു​ന്ന ഗ്രാ​മീ​ണ​ഭം​ഗി​ക​ള്‍, യു​ദ്ധം വ​രു​ത്തി​വ​യ്ക്കു​ന്ന വി​നാ​ശ​ങ്ങ​ള്‍, ന​ഷ്ട​സൗ​ഹൃ​ദ​ങ്ങ​ളു​ടെ വേ​ദ​ന, ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഗു​ണ​ദോ​ഷ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ള്ള സൂ​ക്ഷ്മ​നി​രീ​ക്ഷ​ണ​വും ഹൃ​ദ്യ​മാ​യ ആ​വി​ഷ്‌​കാ​ര​ശൈ​ലി​യും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് മൂ​ന്ന് പു​സ്ത​ക​ങ്ങ​ളും.

ചേ​ര്‍​പ്പു​ങ്ക​ല്‍ എ​സ്എം ബു​ക്‌​സാ​ണ് പ്ര​സാ​ധ​ക​ര്‍. മു​ന്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ലി​സ്യു ജോ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ അ​നി​ല, അ​ധ്യാ​പ​ക​ര്‍, മാ​താ​പി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്.

Latest News

Corehub Up